എനിക്ക് ഒരു സഹോദരിയെ വേണം...!
തല്ലുകൂടിയും കൂട്ടുകൂടിയും
വീട്ടിലാളനക്കമുണ്ടാക്കാന്‍
അമ്മയ്ക്കുമച്ഛനുമെനിക്കും
സന്തോഷവും സഹായവുമാകാന്‍
ഒരു സഹോദരിയെ എനിക്കു വേണം.
എനിക്ക് ഒരമ്മയെ വേണം...!
എന്നെ പ്രസവിച്ച്,സ്നേഹിച്ച്
വളര്‍ത്തി വലുതാക്കിയ,
എന്റെ ദുരിതങ്ങളൊക്കെ മാറാന്‍
ഉള്ളെരിഞ്ഞു പ്രാര്‍ത്ഥിക്കുന്ന,
എന്റെ സ്വന്തം അമ്മ തരുന്ന-
അതേ വാത്സല്യം തരുന്ന
ഒരമ്മയെക്കൂടി എനിക്ക് വേണം.
എനിക്ക് ഒരാദ്ധ്യാപികയെ വേണം...!
ഓരോന്നെഴുതിവയ്ക്കുമ്പോഴും-
ഓരോരോവഴികള്‍ നോക്കുമ്പോഴും-
കണ്ടുവരുന്ന തെറ്റുകുറ്റങ്ങളെ
കൃത്യമായെന്നും തിരുത്തിത്തരുന്ന,
എന്റെ സ്വന്തം ഗുരുനാഥയെപ്പോലെ
എന്റെവഴിയിലെയിരുളകറ്റാന്‍ കഴിവുള്ള
ഒരദ്ധ്യാപികയെക്കൂടി എനിക്കുവേണം.
എനിക്ക് ഒരു കൂട്ടുകാരിയെ വേണം...!
ചുമ്മാപിണങ്ങാന്‍,പിന്നീടിണങ്ങാന്‍,
ഓരോരോവിശേഷങ്ങള്‍ പങ്കിട്ടുനീങ്ങാന്‍,
കളിക്കാന്‍,തമ്മില്‍ കളിയാക്കിരസിക്കാന്‍,
ചിരിക്കാന്‍,എന്നും രസിച്ചുജീവിക്കാന്‍,
എന്റെ ഏറ്റവുംനല്ല കൂട്ടുകാരികളെപ്പോലെ-
കുറെയൊക്കെയെന്നെ മനസ്സിലാക്കാനാവുന്ന
ഒരു കൂട്ടുകാരിയെ എനിക്കുവേണം.
എനിക്ക് ഒരു മകളെ വേണം...!
വാത്സല്യത്തോടെ വളര്‍ത്താന്‍,
പാട്ടുപാടിയുറക്കാന്‍,അറിവുണര്‍ത്താന്‍,
കൈപിടിച്ചുയര്‍ത്താന്‍,നടത്താന്‍,
ഉയരങ്ങളിലേക്കു പറത്താന്‍,
ഒരു മകളെയുമെനിക്കുവേണം.
എനിക്ക് ഒരു ജീവിതപങ്കാളിയെ വേണം...!
തമ്മില്‍മനസ്സിലാക്കി ഇന്നെന്നനാള്‍മുതല്‍
മുന്നോട്ടുപോകുന്ന ജീവിതവര്‍ഷങ്ങളില്‍
'ദുഃഖമോ സുഖമോ?';എന്തുവന്നാലുമൊക്കെയുംപങ്കിടാന്‍
തളര്‍ന്നുവീഴുമ്പോള്‍ താങ്ങാ,യെണീപ്പിക്കുവാന്‍
കാലാവസാനംവരേക്കുമൊന്നിച്ചുകഴിയാന്‍,
ഒരു ജീവിതപങ്കാളിയെക്കൂടി എനിക്കുവേണം.
മേല്‍പ്പറഞ്ഞപോലെല്ലാരുമാകാന്‍-
-സഹോദരി,യമ്മ,യദ്ധ്യാപിക,ക്കൂട്ടുകാരി-
പ്പിന്നെ മകളും,ജീവിതപങ്കാളിയുമാകാന്‍-
ആരൊരാളിവിടെയുണ്ടെന്നിത്രനാളും-
ഞാന്‍ തിരഞ്ഞൂ;ആളെ കണ്ടെത്തുംവരെ...
സ്വപ്നത്തിലാണെങ്കിലും കണ്ടെത്തി ഞാന്‍;
അതു നീയാണ് ;നീ മാത്രമാണ്...
'നീ'യാരെന്ന് നേരിലിന്നെനിക്കുമാത്രമറിയാം;
പക്ഷെ നാളെയതു നീയു,മെല്ലാരുമറിയും...!