ഇന്ന് (2019 ഫെബ്രുവരി 2), നോര്‍ത്ത് പറവൂരിലെ ഷഫാസ് തീയേറ്ററിലെ, ബ്രൌണ്‍ സ്ക്വയറിലെ A11 എന്ന സീറ്റിലിരുന്ന് 01:30യ്ക്ക് ആരംഭിച്ച ഷോ കണ്ടിരുന്ന്, 03:58ന് സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുന്ന സമയത്ത്, വളരെ ആത്മാര്‍ഥമായി ആഗ്രഹിച്ചുപോയ കാര്യമായിരുന്നു ഇത്...
"അദ്ധ്യായങ്ങള്‍ അവസാനിക്കാതിരുന്നെങ്കില്‍"
ഒരു സിനിമ കാണാനായിരുന്നു പോയത്. തിരികെ വന്നത് വലിയൊരു അനുഭവത്തെ നേടിയിട്ടാണ് ; അവിടെയിരുന്നത് ആ 'അനുഭവത്തെ' അനുഭവിച്ചുകൊണ്ടായിരുന്നു..
"പേരന്‍പ്"
ഈയൊരു അനുഭവത്തെക്കുറിച്ച് എന്താ പറയണ്ടേ..? എന്താ എഴുതണ്ടേ..? എനിക്കറിയില്ല..
ഒന്നിനും വാക്കുകളില്ല എന്നതാണ് സത്യം.. മാത്രല്ല പലരും ഇതിനോടകം ഒരുപാട് പറഞ്ഞിട്ടും എഴുതീട്ടുമൊക്കെയുണ്ടാവൂലോ.. അതിലേറെ എന്ത് പറയാന്‍...!!! എന്തെഴുതാന്‍...!!!
സാധനാ...പാപ്പാ... എന്നെങ്കിലും നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടായാല്‍, അന്ന് എന്‍റെയീ സമ്മാനം തരും...
അതുപോലെ, ആ അച്ഛനെ, അമുദവനെ.... ആളെയും ഒന്ന് കെട്ടിപ്പിടിക്കണം, ഒത്തിരി സ്നേഹത്തോടെ ഒന്നുമ്മവയ്ക്കണം..
മമ്മൂട്ടി എന്ന് പറയുന്ന നടനെയും വ്യക്തിയെയും പണ്ടേ ഇഷ്ടപ്പെടുന്ന ആളാണ്... ഒന്ന് കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനും പോയിട്ട്, ഒന്ന് കാണാനും സംസാരിക്കാനും തൊടാനും ഒത്തിരി കൊതിച്ചിട്ടുണ്ട്.. ഇപ്പഴും ആ കൊതിയുണ്ട്...
അമുദവന്‍, എന്‍റെ ആ കൊതി, ആ ആര്‍ത്തി, ഏറെ കൂട്ടി...
അടുത്തത്, സംവിധായകനും എഴുത്തുകാരനുമായ റാം... ആദ്യമായിട്ടാണ് അദ്ദേഹത്തെ അറിയുന്നത്.. അനുഭവിക്കുന്നത്.. അദ്ദേഹത്തിനുമുണ്ട്, കൊടുക്കാനായി എന്‍റെയൊരു പ്രത്യേക സമ്മാനം..
ഒപ്പം അറിയിക്കാന്‍ ഒരാഗ്രഹവും... പേരന്‍പ് എന്ന സൃഷ്ടിയെപ്പറ്റി, പേരന്‍പിന്‍റെ സൃഷ്ടിയെപ്പറ്റി, അതിനുള്ള ഒരുക്കങ്ങളെപ്പറ്റി എല്ലാം അദ്ദേഹം വിശദമായി എഴുതിയിരുന്നെങ്കില്‍... എനിക്ക് തോന്നുന്നു, സിനിമ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന വലിയൊരു പാഠപുസ്തമാക്കാന്‍ സാധിക്കുമത്..
വിജിയ്ക്കും, മീരയ്ക്കും, ബാബുവിനും, പാപ്പായോട് ഭക്ഷണം കഴിക്കാന്‍ പറയുന്ന ആ 'സഹോദരനും'... ഒരുപാട് സ്നേഹം...ഒരുപാട് സ്നേഹം...
കണ്ണിനിമ്പമാര്‍ന്ന കാഴ്ചയൊരുക്കിയ തേനി ഈശ്വര്‍..
കാതിനിമ്പമാര്‍ന്ന സംഗീതമൊരുക്കിയ യുവന്‍ ശങ്കര്‍ രാജ...
മനസ്സിനിമ്പമാര്‍ന്ന പേരന്‍പ് എന്ന സ്വര്‍ഗം ഒരുക്കാന്‍ പ്രയത്നിച്ച മറ്റെല്ലാവര്‍ക്കും നന്ദി..സ്നേഹം..
NATURE is SPECIAL
NATURE is VERY SPECIAL
NATURE is LOVE
NATURE is GREAT LOVE
ഇപ്പോഴും ആഗ്രഹിക്കുന്നു
അദ്ധ്യായങ്ങള്‍ തുടര്‍ന്നിരുന്നെങ്കില്‍