ഒരേയൊരു നിമിഷം!
അതിൽ മാത്രമാണെപ്പോഴും
തീരുമാനങ്ങൾക്കു ജനനം...
ആ നിമിഷം-
അതൊരുപക്ഷെ ഇതാവാം;
അല്ലെങ്കിൽ വരുന്നതാവാം;
അതുമല്ലെങ്കിൽ-
തൊട്ടുമുമ്പ് പോയതാവാം!
ഒരേയൊരു കാര്യം കൂടി-
ജനിക്കുന്ന; ജനിക്കുവാൻ പോകുന്ന;
അതുമല്ലെങ്കിൽ ജനിച്ചു കഴിഞ്ഞ,
തീരുമാനശിശുവിൻറെ അമ്മ-
അതു നീ തന്നെയാണ്.
-അച്ഛനും നീ തന്നെ ആകുന്നതാണ് നല്ലത്.