2010, ജൂലൈ 6

ആഗ്രഹം

ക്ഷാമമില്ലാത്തത് ആഗ്രഹങ്ങള്‍ക്കു മാത്രം!
അതുവേണ,മിതുവേണ,മങ്ങിനെ-
യെന്തെങ്കിലുമൊക്കെ വേണം.
ഈ ആഗ്രഹങ്ങളാണെല്ലാ-
ദുഃഖങ്ങള്‍ക്കും കാരണം!

ദുഃഖങ്ങളൊക്കെത്തീരാന്‍
ഒരേ ഒരു വഴി മാത്രം-
'ആഗ്രഹിക്കല്‍ നിര്‍ത്തുക!'

ആഗ്രഹിക്കലവസാനിക്കുവാന്‍
രണ്ടേ രണ്ടു വഴികള്‍-
'ആഗ്രഹം സഫലമാകുക'
അല്ലെങ്കില്‍
'ഈഗ്രഹമുപേക്ഷിക്കുക'.

-എനിക്കൊരാഗ്രഹമേയുള്ളു-
'ഒരു നിമിഷമെങ്കിലും
ദുഃഖമറിയാതെ
ജീവിക്കാന്‍ കഴിയണം.'

1 അഭിപ്രായം:

Jishad Cronic പറഞ്ഞു...

എനിക്കൊരാഗ്രഹമേയുള്ളു-
'ഒരു നിമിഷമെങ്കിലും
ദുഃഖമറിയാതെ
ജീവിക്കാന്‍ കഴിയണം.