ഇന്നലെ എന്റെ പിറന്നാളായിരുന്നു!
ആ കാര്യമോര്‍മ്മയില്‍ വരാഞ്ഞിട്ടോ
അതോ
അതൊന്നുമിനി വേണ്ടെന്നുവച്ചിട്ടോ
എന്തേ
നീ വിളിച്ചില്ല?ആശംസയുമയച്ചില്ല?
ആഘോഷമൊന്നുമില്ലായിരുന്നു;
ആഘോഷിക്കാന്‍
ആള്‍ക്കാരുമില്ലായിരുന്നു.
അമ്മയുമച്ഛനു-
മച്ഛന്റെ നാട്ടിലും;
ഞാനിവിടെ,ഞാന്‍-
മാത്രമുള്ള,യെന്‍ലോകത്തും
-മറ്റുള്ളനാള്‍കള്‍പോലെന്നപോല്‍
അവിടെയുമിവിടെയുമായി കഴിഞ്ഞു …
പിറന്നാളു വന്നു…പോയി…
ചിന്തകള്‍ സങ്കടമേറ്റുന്ന വേളകള്‍;
ഒട്ടാകെ സന്തോഷമകറ്റുന്ന കാഴ്ചകള്‍;
കേട്ടില്ല നിന്‍വിളി,യതുണ്ടായതില്ല;
നേരില്‍ കാണുവാന്‍
നിന്റെ വരവുമുണ്ടായില്ല…
എന്തായാലും
പിറന്നാളു വന്നു…പോയി…
ഓര്‍മ്മയിലുണ്ടായിരുന്നോ?
-ഇന്നലെ എന്റെ പിറന്നാളായിരുന്നു.
ആ കാര്യമോര്‍മ്മയില്‍ വരാഞ്ഞിട്ടോ
അതോ
അതൊന്നുമിനി വേണ്ടെന്നുവച്ചിട്ടോ
എന്തേ
നീ വിളിച്ചില്ല?ആശംസയുമയച്ചില്ല?
ആഘോഷമൊന്നുമില്ലായിരുന്നു;
ആഘോഷിക്കാന്‍
ആള്‍ക്കാരുമില്ലായിരുന്നു.
അമ്മയുമച്ഛനു-
മച്ഛന്റെ നാട്ടിലും;
ഞാനിവിടെ,ഞാന്‍-
മാത്രമുള്ള,യെന്‍ലോകത്തും
-മറ്റുള്ളനാള്‍കള്‍പോലെന്നപോല്‍
അവിടെയുമിവിടെയുമായി കഴിഞ്ഞു …
പിറന്നാളു വന്നു…പോയി…
ചിന്തകള്‍ സങ്കടമേറ്റുന്ന വേളകള്‍;
ഒട്ടാകെ സന്തോഷമകറ്റുന്ന കാഴ്ചകള്‍;
-അതിലൊക്കെപ്പെട്ടുപെട്ട -
വശനായ്പ്പോയി ഞാന്‍…
ആശ്വാസ,മൊന്നിനായ്
നിന്നെക്കൊതിച്ചുപോയ് ;
രാവുറങ്ങിത്തുടങ്ങിയപ്പോള്‍ മുതല്‍
രാവുണര്‍ന്നുഷാറായ നേരംവരെ
നിന്‍ വിളി പ്രതീക്ഷിച്ചിരുന്നു ഞാന്‍…
കേട്ടില്ല നിന്‍വിളി,യതുണ്ടായതില്ല;
നേരില്‍ കാണുവാന്‍
നിന്റെ വരവുമുണ്ടായില്ല…
എന്തായാലും
പിറന്നാളു വന്നു…പോയി…
ഓര്‍മ്മയിലുണ്ടായിരുന്നോ?
-ഇന്നലെ എന്റെ പിറന്നാളായിരുന്നു.
എങ്ങനെയോ അങ്ങനെ പോകട്ടെ…!
നീ ചരിക്കേണ്ടതു-
നിന്റെയിഷ്ടംപോല്‍…
അതിലെനിക്കി,-
ല്ലൊന്നു,മില്ലൊട്ടുമി,-
ല്ലൊരു കാര്യവും…
നിന്റെയിഷ്ടം തന്നെ-
നിന്റെ ഇഷ്ടം…
ഉണ്ടായിരുന്ന പിണക്കങ്ങള്‍
മറക്കുന്നു ഞാന്‍!
ഉണ്ടായിരുന്നതൊക്കെയും
മറക്കുന്നു ഞാന്‍!
അടുത്തതു,മകന്നതുമൊടുവി-
ലിന്നലെ വിളിക്കാത്തതുമടക്കം
-എല്ലാം മറക്കുന്നു ഞാന്‍…
ഇന്നു മുതല്‍ നീ-
യവരിലൊരാള്‍ മാത്രം…
-അവരെന്നു പറയുമ്പോ-
ലവ,രവിടവിടെയായ്-
ക്കിടക്കുന്ന സൌഹൃദ-
വലയങ്ങളില്‍പ്പെട്ടവര്‍…
അവരിലൊരാള്‍ മാത്ര-
മിനിയിന്നുമുതല്‍ നീ…
ഇന്നലെ…
ഇന്നലെവരെ നീയെനി -
ക്കാരോക്കെയോ ആയിരുന്നു…
2 അഭിപ്രായങ്ങൾ:
ആദ്യമാദ്യമൊക്കെ ഇങ്ങനാ...
കരൾ പിളരുന്നത് ഒരാൾക്കു മാത്രം എന്ന തിരിച്ചറിവ് വരുമ്പോൾ ഈ വേദനയും മാഞ്ഞുകൊള്ളും.
അസ്സലായി! അത്മ്സ്പ്ര്ശനമായിരുന്നു! എനിക്കു സ്വന്തം മനസ്സു പരയുന്ന വാക്കുകള് പോലെതന്നെ തോന്നി ! എന്നാലൊരു കാര്യം! ഏതു ബന്ദവുമ് ശാശ്വതം അല്ല എന്നുള്ളതാണു പരമ സത്യം!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ