2013, ജനു 2

ആഴ്ചയിൽ മാത്രം

ഞാനെന്ന മനുഷ്യൻറെ മോഹങ്ങൾക്കായിട്ട്

ഞായറാഴ്ചകൾ ഞാണു കെട്ടുന്നൂ...!
തിട്ടപ്പെടുത്താതെ ചിട്ടപ്പെടുത്താതെ
തിങ്കളാഴ്ചകളൊക്കെത്തരിക്കുന്നു...!
ചൊവ്വേ,തതല്ലാത്തതേതെന്നു ചൊല്ലാതെ
ചൊവ്വാഴ്ചകളോ ചിരിച്ചുനിൽക്കുന്നൂ...!
ബുദ്ധിയു,മില്ലാത്ത ബുദ്ധിയും ചേർത്തെന്നെ
ബുധനാഴ്ചകൾ ബുദ്ധിമുട്ടിച്ചുപോകുന്നു...!
'വ്യാമോഹമാകില്ല',യെന്നു തോന്നിപ്പിച്ച്
വ്യാഴാഴ്ചകൾ വാക്കു ചൊല്ലിടുന്നൂ...!
'വെട്ടിപ്പിടിക്കുവാനാകുമോ സ്വപ്‌നങ്ങൾ?'
വെള്ളിയാഴ്ചകളെല്ലാം വെറുതെ ചോദിക്കുന്നു...!
ശരിയാവുകില്ലെ,ന്നറിഞ്ഞതിൻ കാരണം
ശനിയാഴ്ചകൾ ശവം സംസ്ക്കരിക്കുന്നൂ...!


ആരാരുമറിയാതെ മോഹചാരങ്ങൾ
ആറ്റിലൊഴുക്കുന്നു ഞാനെന്ന മാനവൻ...!
ഞാനെന്ന മനുഷ്യൻറെ മോഹങ്ങൾക്കൊക്കെയും
ആഴ്ചയിൽ മാത്രം ജീവിതം നേരിൽ...!

4 അഭിപ്രായങ്ങൾ:

രഘുനാഥന്‍ പറഞ്ഞു...

പറഞ്ഞതൊക്കെ ശരിയാ കേട്ടോ. :)

Vineeth M പറഞ്ഞു...

വീണ്ടു വരാന്‍ പ്രേരിപ്പിക്കുന്നു...

സൗഗന്ധികം പറഞ്ഞു...

ശുഭാശംസകള്‍ ......

Kalavallabhan പറഞ്ഞു...

എന്തുചെയ്യാം, ഏഴു ദിവസങ്ങൾ മാത്രം.

ആശംസകൾ