2010, ജൂൺ 13

പറയാനും വയ്യ പറയാതിരിക്കാനും വയ്യ

പറയാനും വയ്യ പറയാതിരിക്കാനും വയ്യ...
-കാര്യം എന്‍റെ ജീവിതത്തെ
നന്നായി ബാധിക്കുന്നതാണ് ...
എങ്കിലും;
പറയാനും വയ്യ പറയാതിരിക്കാനും വയ്യ
- കാരണം,പറഞ്ഞാല്‍-
അത് ബാധിക്കുന്നത്
എനിക്ക് പ്രിയപ്പെട്ടവരെയാണ്...
പറഞ്ഞില്ലെങ്കില്‍
അത് ബാധിക്കുന്നതും
എനിക്ക് പ്രിയപ്പെട്ടവരെത്തന്നെയാണ് ...
അതുകൊണ്ട്;
പറയാനും വയ്യ പറയാതിരിക്കാനും വയ്യ.
പക്ഷെ,ഒരിക്കല്‍ ഞാനതെല്ലാം പറയും;
അതുവരെ പറയാതിരിക്കുകയും ചെയ്യും.

7 അഭിപ്രായങ്ങൾ:

Manoraj പറഞ്ഞു...

പറയാതെ വയ്യ.. എത്താൻ വൈകിയതിനൊരു ക്ഷമ. കൊട്ടോട്ടിക്കാരന് നന്ദി.

kambarRm പറഞ്ഞു...

ഒരിക്കൽ ഞാനെല്ലാം പറയും..
പറയണം,!! ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകൾ..
അഭിനന്ദനങ്ങൾ..

Rare Rose പറഞ്ഞു...

എന്നായാലും പറയാന്‍ സാധിക്കട്ടെ..

അജ്ഞാതന്‍ പറഞ്ഞു...

" പക്ഷെ,ഒരിക്കല്‍ ഞാനതെല്ലാം പറയും;
അതുവരെ പറയാതിരിക്കുകയും ചെയ്യും." ചിലപ്പോള്‍ ജീവിതത്തില്‍ എങ്ങിനെയും ചില നിമിഷങ്ങള്‍
എന്റെ ബ്ലോഗിലെ കമന്റു വഴി ഇവിടെ എത്താന്‍ കഴിഞ്ഞു ...

perooran പറഞ്ഞു...

):

Shaiju E പറഞ്ഞു...

അഭിനന്ദനങ്ങൾ..
എന്റെ ബ്ലോഗിലെ കമന്റു വഴി ഇവിടെ എത്താന്‍ കഴിഞ്ഞു

അജ്ഞാതന്‍ പറഞ്ഞു...

ഇതെന്താ ചങ്ങായി...അങ്ങോട്ടു പറഞ്ഞാട്ടെ ഇങ്ങനെ സസ്‌പെന്‍സ് ഇടാതെ.....ഇതിപ്പോള്‍ ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണര്‍ത്തി ചോറില്ലെന്നു പറയുമ്പോലെ.....

പിന്നെ ആ തലക്കെട്ടറിലെ ' തൂലികക്കാലുകള്‍' പ്രയോഗം....ഇത്തിരിക്കൂടി നല്ല വാക്ക് വേണമായിരുന്നു..പക്ഷേ ഒന്നും തോന്നുന്നില്ല പകരം പറയാന്‍..

I reached here thru aniyankutty's blog.