ഇന്ന് 2020 മെയ് മാസം 27, ബുധനാഴ്ച.
ഓരോ ദിവസവും ഇവിടെ ഒട്ടേറെപ്പേർക്ക് ജന്മം നൽകുന്നു..
ഒട്ടേറെപ്പേരെ ഇവിടെനിന്നും കൊണ്ടുപോകുന്നു..
ഒട്ടേറെ സംഭവങ്ങൾ എല്ലാവർക്കുമായി കാണിച്ചു തരുന്നു..
മെയ് 27 എന്ന ദിവസവും വ്യത്യസ്തമല്ല..
മറ്റു ദിവസങ്ങളിലേതുപോലെ ഈ ദിവസവും ഒട്ടേറെപ്പേർക്ക് ജന്മം നൽകിയിട്ടുണ്ട്..
ഒട്ടേറെപ്പേരെ ഇവിടെനിന്നും കൊണ്ടുപോയിട്ടുണ്ട്..
ഒട്ടേറെ സംഭവങ്ങൾ എല്ലാവർക്കുമായി കാണിച്ചുതന്നിട്ടുമുണ്ട്..
ആ ഒട്ടേറെപ്പേരുടെ ലിസ്റ്റിൽനിന്നും രണ്ടുപേരെ തത്ക്കാലം എടുക്കാം. എന്നിട്ട് അവരുമായി ബന്ധപ്പെട്ട കൗതുകം നിറഞ്ഞ ഒരു കാര്യം പറയാം..
മലയാളത്തിന്, മലയാളികൾക്ക്, ഏറെ പ്രിയപ്പെട്ട രണ്ടു പേരുടെ കാര്യമാണ് പറയാനുള്ളത്...
പ്രിയങ്കരനായ കലാകാരൻ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ..
പ്രിയങ്കരനായ സാഹിത്യകാരൻ ഓ എൻ വി കുറുപ്പ്..
ഇന്ന് അതായത് മെയ് 27 അദ്ദേഹത്തിന്‍റെ ചരമവാർഷികദിനമാണ്.
2006 മെയ് 27ന്, കോഴിക്കോട് വച്ച്, തന്‍റെ 62ആം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.
ഇനി ഓ.എൻ.വിയുടെ കാര്യമെടുത്താലോ..
ഇന്ന് അതായത് മെയ് 27 അദ്ദേഹത്തിന്‍റെ ജന്മവാർഷികദിനമാണ്.
കൊല്ലം ജില്ലയിലെ ചവറയിലുള്ള ഒറ്റപ്ലാക്കൽ എന്ന കുടുംബത്തിൽ, O.N.കൃഷ്ണക്കുറുപ്പ്-K.ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ മകനായി 1931 മെയ് 27നാണ്, ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന O.N.V.കുറുപ്പ് ജനിച്ചത്.
2016 ഫെബ്രുവരി 13ന്, തിരുവനന്തപുരത്ത് വച്ചാണ് തന്‍റെ 84ആം വയസ്സിൽ അദ്ദേഹം അന്തരിച്ചത്.
O.N.V-യിൽ നിന്നും തിരിച്ച് ഒടുവിലിലേക്ക് വന്നാൽ ഇവർ തമ്മിലുള്ള കൗതുകകരമായ ബന്ധത്തിന് പൂർണ്ണതയാകും.
കാര്യം വേറൊന്നുമല്ല..
ഒടുവിൽ ഉണ്ണിക്കൃഷ്ണന്‍റെ ജന്മവാർഷിക
ദിനമാണ് ഫെബ്രുവരി 13.
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ എങ്കക്കാട്ട് ഒടുവിൽ വീട്ടിലെ കൃഷ്ണമേനോൻ-പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി ഒടുവിൽ ഉണ്ണിക്കൃഷ്ണ മേനോൻ എന്ന ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ജനിച്ചത് 1944 ഫെബ്രുവരി 13നാണ്.
പറഞ്ഞുവന്നതിലെ കൗതുകം എന്താന്നുള്ളത് പിടികിട്ടിക്കാണൂലോല്ലേ... ഇല്ലെങ്കി ദാ ചുരുക്കിപ്പറയാം...
ഒടുവിൽ ഉണ്ണിക്കൃഷ്ണന്‍റെ ചരമവാർഷികദിനവും O.N.V.കുറുപ്പിന്‍റെ ജന്മവാർഷികദിനവും ഒന്നാണ് -
മെയ് 27.
അതുപോലെതന്നെ,
ഒടുവിൽ ഉണ്ണിക്കൃഷ്ണന്‍റെ ജന്മവാർഷികദിനവും
O.N.V.കുറുപ്പിന്‍റെ ചരമവാർഷികദിനവും ഒന്നാണ് - ഫെബ്രുവരി 13.
കുറെ തിരഞ്ഞാൽ കൗതുകങ്ങൾ ഇനിയും ഒരുപക്ഷെ കിട്ടിയേക്കും. തത്ക്കാലം ഒരെണ്ണം കൂടെ പറയാം.
O.N.V.കുറുപ്പ് ജനിച്ച 1931ലെ മെയ് 27ഉം ഒരു ബുധനാഴ്ച ആയിരുന്നു.

തുടക്കത്തിൽ നമുക്ക് ഒടുവിലിലേക്ക് പോകാം..

ഒടുവിൽ ഉണ്ണിക്കൃഷ്ണൻ [ജനനം : 1944 ഫെബ്രുവരി 13 ചരമം : 2006 മെയ് 27] |
O.N.V.കുറുപ്പ് [ജനനം : 1931 മെയ് 27 ചരമം : 2016 ഫെബ്രുവരി 13 ] |
1 അഭിപ്രായം:
ഇപ്പോഴാണ് എങ്ങോട്ടു എത്തുവാൻ പറ്റിയത് . ഏറ്റവും എത്തപ്പെട്ട രണ്ടു പേരുടെ ചിത്രങ്ങൾ കണ്ടപ്പോൾ ആണ് ബ്ലോഗ് നോക്കിയത്. ശരിക്കും വായിച്ചറിഞ്ഞപ്പോൾ കൗതുകം തോന്നി. രണ്ടു മഹാന്മാരുടെയും പുണ്ണ്യാത്മാവിനു നിത്യ ശാന്തി നേരുന്നു. നിർത്തിവച്ച ബ്ലോഗ് തുടരുക...ആശംസകളോടെ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ