2009, ജൂൺ 12സംഗീതമേ വന്ദനം
ഉലകം നിറയെ
ഉണര്‍വേകുന്നൊരു
സംഗീതമേ വന്ദനം.
ഉയിരിന്‍ വഴിയില്‍
ഉള്ളില്‍ നിറഞ്ഞിടും
സംഗീതമേ വന്ദനം.
കരയുന്ന മനസ്സിന്‍റെ
കനലാറ്റിടുന്നൊരു
സംഗീതമേ വന്ദനം.
കണ്‍കളൊന്നും കാണാതെ
കാതോരമെത്തിടും
സംഗീതമേ വന്ദനം.
പലരൂപതലങ്ങളില്‍
പതിവായിട്ടു മാറുന്ന
സംഗീതമേ വന്ദനം.
ഹൃദയത്തുടിപ്പുകളില്‍
ശ്വാസനിശ്വാസങ്ങളില്‍
എങ്ങും നിറഞ്ഞുനിന്നീടുന്ന
സംഗീതമേ വന്ദനം.
ചലനമെന്നൊന്നില്‍ നി-
ന്നറിയുന്നു സംഗീതം.
ചലിക്കയില്ലെന്നാലു-
മറിയുന്ന സംഗീതം.
ജീവനില്‍ തോഷം നിറഞ്ഞോട്ടെ;
ജീവന്‍റെ ശ്വാസം നിലച്ചോട്ടെ;
എങ്കിലും പോകാതെ കഴിയുന്നു സംഗീതം;
പുതുരൂപമണിയുന്നു സംഗീതം.
ലോകത്തിനന്ത്യം കുറിക്കുന്നനാള്‍വരെ-
യൊരുപക്ഷെ,യതു കഴിഞ്ഞാലും
ഉണ്ടാകുമെന്നെനിക്കാത്മവിശ്വാസം
സംഗീതമൊരു ചിരഞ്ജീവിയായി.

അഭിപ്രായങ്ങളൊന്നുമില്ല: