അന്നവന്‍ കുട്ടിയായിരുന്നു
അപ്പോള്‍ അവന്
കാട്ടില്‍ പോകാന്‍ പേടിയായിരുന്നു.
പടങ്ങളിലൂടെ കണ്ട കാടിനെ
അവന്‍ ഇഷ്ട്ടപ്പെട്ടിരുന്നു.
എങ്കിലും
നേരിലുള്ളതിനെ ഭയപ്പെട്ടു.
പിന്നെയവന്‍ വളര്‍ന്നു.
അപ്പോള്‍ അവന്
കാട്ടില്‍ പോകാന്‍ പേടി മാറി.
മാത്രമല്ല ഇഷ്ടവും കൂടി!
പതിയെ പതിയെ
അവന്‍ ആ കാടിനെ
പ്രണയിച്ചു തുടങ്ങി.
അവന്‍ പിന്നെയും വളര്‍ന്നു.
അപ്പോള്‍ അവന്
ആ കാടിനെ മാറ്റുവാന്‍ തോന്നി.
കാട് വെട്ടിത്തെളിക്കപ്പെട്ടു!
മുടി പോയ തല പോലെ
ആ കാട് മാറിപ്പോയി.
മരങ്ങള്‍ ആവശ്യക്കാരെടുത്തു.
അവന്‍ പിന്നെയും വളര്‍ന്നു.
വൃദ്ധനായി;ഒടുവില്‍ മരിച്ചു.
അന്ന് അയാളെ ദഹിപ്പിക്കാന്‍ മാത്രമായി,
അയാളുടെ സ്വന്തമായ
ചന്ദനക്കാട്ടിലെ
ഒന്നു രണ്ടെണ്ണം
മുറിച്ചെടുക്കപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ