2009, മേയ് 18

താക്കോൽ








താക്കോൽ കാണാനില്ല.  
കളഞ്ഞു പോയതാണോ?
വച്ചിടം മറന്നതാണോ?
അതിനെക്കുറിച്ചോർത്ത്
നിമിഷങ്ങൾ നഷ്ടമാവുന്നു.
ഒന്നുമെഴുതാൻ കഴിയുന്നില്ല ;
ആശയങ്ങൾ ഒന്നുമില്ല...
 
നഷ്ടമായ്കൊണ്ടിരിക്കുന്ന
നിമിഷങ്ങളെയോർത്ത്...
കരച്ചിൽ വരുന്നു.
നീങ്ങുന്ന നിമിഷങ്ങൾ ഓരോന്നു-
മെൻ ലക്‌ഷ്യത്തെ- 
യകറ്റുകയാണെന്ന് തോന്നുന്നു...

വിചിത്രം...! ഭയാനകം...!
ഇന്നലെവരെ-
യിതല്ലായിരുന്നു സ്ഥിതി .
നീങ്ങിയ നിമിഷങ്ങൾക്കൊപ്പ-
മെൻറെ തൂലികയും
ചലിച്ചുകൊണ്ടിരുന്നു.
ആശയങ്ങൾ ഏറെയുണ്ടായി...
ഒട്ടേറെ രചനകൾ നടത്തി...
ലക്‌ഷ്യം തൊട്ടുമുന്നിൽത്തന്നെ ഉണ്ടായിരുന്നു .

ഒന്നും ചെയ്യാൻ കഴിയാത്തൊരവസ്ഥ...
അസഹ്യം...! ദയനീയം...!

താക്കോൽ കിട്ടിയിരുന്നെങ്കിൽ
എല്ലാം ശരിയായേനെ ...!
പക്ഷെ ...
എവിടെയാണെന്നറിയാതെ???

ആ താക്കോൽ കൊണ്ടുവേണം
എൻറെയാ പെട്ടി തുറക്കാൻ...
ആ പെട്ടിയിലാണ് എൻറെ എല്ലാ-
ചിന്തകളും അടക്കിയിരിക്കുന്നത്.
ആ ചിന്തപ്പെട്ടി തുറക്കാനായാൽ
എന്തെങ്കിലും എഴുതാനായേക്കും.
നഷ്ടമായതൊക്കെ,യിത്തിരിയായി
തിരിച്ചെടുക്കാനായേക്കും.

പക്ഷെ ...
എങ്ങനെ തുറക്കാൻ?
ചിന്തപ്പെട്ടിയുടെ താക്കോൽ!
അത് കളഞ്ഞുപോയതാണോ ?
അതോ വച്ചിടം മറന്നതാണോ ?
അറിയില്ല...
ഏതായാലും തിരയുക തന്നെ...

(ആംഗലേയ സാഹിത്യകാരനായ ടെഡ് ഹ്യുജ് എഴുതിയ 'THE THOUGHT FOX' എന്ന പദ്യമാണ് ഇതെഴുതാനുള്ള പ്രചോദനം.)

അഭിപ്രായങ്ങളൊന്നുമില്ല: