ഞാനെന്‍റെ ജോലിയോടനുബന്ധമായ്
നാട്ടിന്‍പുറത്തിന്‍റെ മടിയില്‍ഉറങ്ങവേ,
'മകനേ നീയെന്തിത്ര വൈകി'യെന്നോതി
പാവമൊരു മാതാവെന്‍ അരികില്‍ വന്നു.
ജോലിസംബന്ധമായ് പണ്ടോരുനാളില്‍
ദൂരെയെവിടെയ്ക്കോ പോയതാണാ മകന്‍.
പിന്നീടൊരിക്കലും തിരികെ വന്നില്ലവന്‍
അറിഞ്ഞോ,അറിയാതെയോ? അറിയില്ല.
ജീവിച്ചിരിക്കുന്നുണ്ടാവുമോ ആ മകന്‍!
ഉരുകുന്ന മാതൃഹൃദയത്തിന്‍റെ ഏകമകന്‍!
ഉണ്ടായിരുന്നെങ്കിലെന്തിരുന്നാലും വന്നേനെ
ആ സ്നേഹനിധിയാം അമ്മയെക്കാണാന്‍.
ഇല്ലെന്നുതന്നെ ഞാന്‍ കരുതിടുന്നു
ആ മകന്‍ ലോകത്തിലൊരു കോണിലും.
അവനെക്കുറിച്ചൊന്നുമറിയാതെയിന്നും
വരുമെന്ന് കരുതി കാത്തിരിക്കുന്നു അമ്മ.
അവനിഷ്ടമുള്ളതാം ആ പയ്യിന്‍പാല്
അവനെന്നുകരുതീയെനിക്കു നല്‍കി;
ഇഷ്ടമല്ലെങ്കിലും വാങ്ങിക്കുടിച്ചു ഞാനാ-
മാതൃഹൃദയത്തിന്‍ സ്നേഹം ഒന്നോര്‍ത്ത്.
അവിടെയെന്‍ ജോലിയത് തീര്‍ത്തു മടങ്ങവേ
പരതി ഞാനവിടെയെല്ലാമാ സ്നേഹനിധിയെ.
കാണുവാനായില്ല;വന്നു കാണില്ല!
കാത്തുനില്‍ക്കാതെ ഞാന്‍ യാത്രയായി.
മകനെയും കാത്തിരിക്കുന്നൊരാ അമ്മയെ
ഓര്‍ത്തുകൊണ്ട്;പ്രാര്‍ത്ഥിച്ചു ഞാനവര്‍ക്കായ്
എത്രയും വേഗം മകന്‍ തിരികെയെത്താന്‍
ഉരുകുന്ന ഹൃദയത്തില്‍ കുളിരു നിറയാന്‍.
പരിഭവത്തോടെ ,വാത്സല്യത്തോടെയാ അമ്മ
അന്നത്തെ രാത്രിയില്‍,എന്റെ സ്വപ്നത്തില്‍ ,
'പറയാതെ പോയതെന്തേ മകനേ?'
'ഇനിയെന്നു നീ വരുമെന്‍ മകനേ?',
എന്നുള്ള ചോദ്യങ്ങളോടെയെന്നരികില്‍ വന്നു;
ഒരു താരാട്ട് പോലെയെന്‍ ചെവിയില്‍ മൂളി.
ആ രാത്രി നീങ്ങി,പകലൊന്നു വന്നപ്പോള്‍
ആ സ്വപ്നവും,അമ്മതന്‍ ചോദ്യങ്ങളും
മനസ്സില്‍ മായാതെ നിലനിന്നിരുന്നു...
മറഞ്ഞു നിന്ന ചിന്തയുമൊപ്പമുണര്‍ന്നു.
ഏറെനാളായി അകലെയായ് കഴിയുന്ന
എന്നെയുമോര്‍ത്തോരമ്മയുമച്ഛനും
മറ്റൊരു നാട്ടിന്‍പുറത്തിന്‍റെ തണലില്‍
മകനെയൊന്നു കാണാന്‍ കാത്തിരിക്കയാവും!
അവിടെ മകനെയുമോര്‍ത്തിരിക്കുന്നൊരാ-
മാതൃഹൃദയം പോലെ,നന്നായുരുകുകയാവും
എന്‍റെ നാട്ടിലെന്‍ അമ്മയുമച്ഛനും
പ്രിയമകന്‍റെയാ വരവും കാത്തിരിക്കയാവും!
സ്വയമോര്‍ക്കേണ്ടതെങ്കിലും ഓര്‍ക്കാതെ
അറിയാതെ മറന്നു വച്ച പുത്രകര്‍ത്തവ്യം
ഓര്‍മിക്കുവാനെന്നെ ഏറെ സഹായിച്ച
ഉരുകുന്ന മാതൃഹൃദയമേ നന്ദി!
കാലമൊരുക്കുന്നതാം തിരക്കുകള്‍ മറന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ