2009, മേയ് 18

ഏകലവ്യന്‍



ആരുമല്ല ഞാൻ 
ഈയുലകത്തിൽ...
ഊരു ചുറ്റുന്നൊരു
ഏകലവ്യൻ മാത്രം .

നേരിട്ടല്ലെന്നാലും
നേടി ഞാനേറെ;
പാഠശാല കാണാതെ
പാഠങ്ങൾ പഠിച്ചു.

ചൊല്ലുകൾ ആരുംതന്നെ
ചൊല്ലിതന്നില്ലെന്നാലും,
കേട്ടുപഠിച്ചു ഞാനേറെ,
കേട്ടെഴുതാൻ നില്‍ക്കാതെ...

അറിഞ്ഞു ഞാൻ ഒട്ടേറെ;
ഇനിയുമുണ്ട് അറിയുവാനേറെ...
ഉള്ള കാര്യങ്ങളുള്ളിൽ അറിയാതെ
എങ്ങിനെ അറിയുമിനിയുള്ളവ...

എണ്ണിയതില്ല ഞാൻ
'എന്തെല്ലാം പഠിച്ചു?'
'എവിടുന്നു പഠിച്ചു?'
എന്നൊന്നും ഇതുവരെയൊട്ടും.

കഴിയില്ല കണക്കാക്കാൻ;
കാരണം, എത്രയോ പേർ  -
പഠിപ്പിച്ചതാണ് ഞാൻ
പഠിച്ചെടുത്തതടവിൽ.

അതുകൊണ്ടുതന്നെ
ആവില്ല നൽകുവാൻ
ഇന്നു ഗുരുവിന്നു ദക്ഷിണ;
ഈയുലകിലെൻ ഗുരുദക്ഷിണ.

എത്രയോ പേർ എത്രയോ കാര്യങ്ങൾ
ഒട്ടേറെ രീതിയിൽ കാണിച്ചു തന്നു .
എണ്ണാതെ ഞാനവയെല്ലാം തന്നെ
ഒന്നിച്ചു ചേർത്തെടുത്തെന്നതേ സത്യം .

അതുകൊണ്ടില്ല ഗുരു;
ഒരു ഗുരുവായെനിക്ക് ...
സർവ്വരുമെൻ ഗുരുക്കൾ
ഞാനവരുടെ ശിഷ്യൻ.

ഒരു പുരാണമെന്നപോൽ
എൻ ജീവിതം പറഞ്ഞാൽ
ദ്രോണരാണേവരും...
എകലവ്യനീ ഞാനും...