ഞാന്‍ പടനായകന്‍.
ഒരുപാട് പേരുണ്ട് യുദ്ധങ്ങള്‍ ചെയ്യുവാന്‍
മുന്നോട്ടു നീങ്ങുവാന്‍ എന്‍റെകൂടെ.
കണ്ണാണ്...കാതാണ്...
കയ്യാണ്...കാലാണ്
മൂക്കാണ്...വായാണ്...
പലതുമാണവരെന്‍റെ...
അവരുണ്ട് യുദ്ധങ്ങള്‍ ചെയ്യുവാന്‍
വിജയങ്ങള്‍ നേടുവാന്‍...
മുന്നോട്ടു നീങ്ങുവാന്‍ എന്‍റെകൂടെ.
-ഇത് പഴയ കാര്യം.
ആയിരുന്നു ഞാന്‍;
പടനായകന്‍.
ഉണ്ടായിരുന്നു ഒരുപാടുപേര്‍
യുദ്ധങ്ങള്‍ ചെയ്യുവാന്‍...
മുന്നോട്ടു നീങ്ങുവാന്‍ എന്‍റെകൂടെ .
ഓരോ നിമിഷവും യുദ്ധങ്ങള്‍...
കാലം തിമിര്‍ക്കുന്ന യുദ്ധങ്ങള്‍...
ആ യുദ്ധങ്ങളില്‍പ്പെട്ട്
ചലനമറ്റൂ എന്‍റെ കൂടെ ഉള്ളോര്‍.
ഇപ്പോഴുമവരെന്‍റെ കൂടെയുണ്ടെങ്കിലും
കാര്യമില്ല,വരൊക്കെ ജീവന്‍ വെടിഞ്ഞു.
ഇന്നു ഞാന്‍ കാത്തു കഴിയുന്നു;
ഉള്ളിലെ പ്രാണന്‍ കൊതിക്കുന്നു മൃത്യു .
എന്നെവിട്ടകലേയ്ക്കു പോകുവാന്‍
എന്‍റെ പ്രാണന്‍ കുതികൊള്ളുന്നു ഇന്ന്.
-ഇത് പുതിയ കാര്യം.
മരണമെന്നെ മണ്ണിലേയ്ക്കിറക്കിയാലും
സ്ഥാനമെന്നില്‍നിന്നുമകലുകില്ല...
ഞാന്‍ എന്നും പടനായകന്‍.
എനിക്കെന്നുമുന്‍ടേറെ കൂട്ടാളികള്‍.
കുഴിവെട്ടിയതിലിട്ടു മൂടിയാലും...
കൊള്ളിമേല്‍വച്ചിട്ടു ദഹിപ്പിച്ചാലും...
ഞാനു,മെന്‍ കൂടെ പടവെട്ടിയോരും
ഒന്നിച്ചു മാത്രമേ യാത്രയാകൂ.
വെവ്വേറെ കൂട്ടരാണെന്‍കിലുമൊന്നാ -
ണെന്നിലുമവരിലുമൊഴുകുന്ന ചോര-
യെന്നതിനാലെഞങ്ങളെ മാറ്റിയിട്ടാലും
കൂടിച്ചേര്‍ന്നിടുമന്ത്യനിമിഷത്തിലെങ്കിലും.
-ഇത് ഭാവി കാര്യം.
പിന്നെ പുകയോ വളമോ...
പിന്നെ പുകയോ വളമോ...
ആകും ഞങ്ങള്‍.
മാനമോ പാതാളമോ...
ആകും പടനിലം.
അപ്പോള്‍ സ്ഥാനങ്ങള്‍ മാറുമോ...?
അപ്പോഴുമൊന്നിച്ചുതന്നെയാവുമോ...?
അറിയില്ല...
-സത്യത്തിലക്കാര്യമജ്ഞാതം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ